കോട്ടയം കഞ്ഞിക്കുഴിയിൽ അപകടകരമായ രീതിയിൽ വന്ന സ്വകാര്യ ബസ് മാധ്യമ പ്രവർത്തകയും കുടുംബവും സഞ്ചരിച്ച കാറിൽ ഉരസി; എന്താ ചേട്ടാ കാണിച്ചതെന്ന് ചോദിച്ചപ്പോൾ കേട്ടാലറയ്ക്കുന്ന ഭാഷയിൽ അസഭ്യം വിളിച്ചതായി പരാതി
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം കഞ്ഞിക്കുഴിയിൽ അപകടകരമായ രീതിയിൽ വന്ന സ്വകാര്യ ബസ് മാധ്യമ പ്രവർത്തകയും കുടുംബവും സഞ്ചരിച്ച കാറിൽ ഉരസുകയും ചോദ്യം ചെയ്തപ്പോൾ അസഭ്യം പറഞ്ഞതായും പരാതി.
മണർകാട് കോട്ടയം റൂട്ടിൽ സർവീസ് നടന്നുന്ന ടിഎംഎസ് ബസാണ് അപകടകരമായ രീതിയിൽ ഓടിച്ചതിനെ തുടർന്ന് കാറിൽ ഉരസിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാധ്യമപ്രവർത്തകയും ഭർത്താവും ഒരു വയസുള്ള കുഞ്ഞുമാണ് കാറിലുണ്ടായിരുന്നത്.
അപകടകരമായ രീതിയിൽ ബസ് ഓടിച്ച് കാറിൽ ഉരസിയത് ചോദ്യം ചെയ്തതോടെ ബസ് ജീവനക്കാർ ഇവരെ അസഭ്യം പറയുകയായിരുന്നു. തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനം മാറ്റികൊടുക്കുകയായിരുന്നു. കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
Third Eye News Live
0