play-sharp-fill
കര്‍ഷകര്‍ക്ക് ആശ്വാസം;  കാര്‍ഷിക വായ്പകള്‍ക്ക് ഒന്നര ശതമാനം പലിശ ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

കര്‍ഷകര്‍ക്ക് ആശ്വാസം; കാര്‍ഷിക വായ്പകള്‍ക്ക് ഒന്നര ശതമാനം പലിശ ഇളവ് പ്രഖ്യാപിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖിക

തിരുവനന്തപുരം:
ഹ്രസ്വകാല കാര്‍ഷിക വായ്പകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഒന്നര ശതമാനം ഇളവ് പ്രഖ്യാപിച്ചു.

കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് ആനുകൂല്യങ്ങള്‍ കന്നുകാലി പരിപാലനം നടത്തുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ലഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കുകള്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഇക്കാര്യത്തില്‍ ഉണ്ടാക്കിയാല്‍ കര്‍ശന നടപടിയാകും സ്വീകരിക്കുക. കടക്കെണിയില്‍ വലയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണിത്.

2022-23, 2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.
സഹകരണ മേഖലകളിലും സ്വകാര്യ ബാങ്കുകളിലും പൊതുമേഖലാ ബാങ്കുകളിലും കര്‍ഷകര്‍ക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കും. ഇതിലൂടെ 38,856 കോടി രൂപയുടെ ബാധ്യത സര്‍ക്കാരിനുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യം ഉറപ്പാക്കാനും വായ്പകളുടെ ഒഴുക്ക് നിലനിര്‍ത്താനും ഈ നടപടി സഹായകരമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.