
സ്വന്തം ലേഖിക
തിരുവനന്തപുരം: മനോരമ വധക്കേസിലെ പ്രതിയുമായി ഇന്ന് മനോരമയുടെ വീട്ടിലും പ്രതി താമസിച്ചിരുന്ന വാടക വീട്ടിലുമെത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.
ബംഗാള്‍ കുച്ച് ബിഹാര്‍ ഹല്‍ദിബാരി ഗംഗാദോബയില്‍ ആദംഅലി (21) യാണ് കേസിലെ പ്രതി. ആദംഅലി ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സുഹൃത്തക്കള്‍ അടക്കമുള്ള മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കും. മനോരമയുടെ കഴുത്തറുക്കാന്‍ പ്രതി ഉപയോഗിച്ച കത്തി, കവര്‍ച്ച ചെയ്ത ഏഴ് പവന് ആഭരണങ്ങള്‍ എന്നിവ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണമായിരുന്നു ലക്ഷ്യമെന്ന് പ്രതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു കൊളീജിയറ്റ് എഡ്യുക്കേഷന്‍ റിട്ട. സൂപ്രണ്ട് രക്ഷാപുരി റോഡ് മീനംകുന്നില്‍ ദിനരാജിന്റെ ഭാര്യ മനോരമ (68) കൊല്ലപ്പെട്ടത്.
മനോരമ കുളികഴിഞ്ഞ് തല തോര്ത്തിക്കൊണ്ട് നില്‍ക്കുന്നത് കണ്ട ആദംഅലി, വീട്ടില്‍ അവര്‍ തനിച്ചാണെന്ന് മനസിലാക്കിയാണ് അവിടേക്കെത്തിയത്. വീടിന് പുറത്തുവച്ച് ഉപദ്രവിക്കാനുള്ള ശ്രമം അവര്‍ ചെറുത്തതോടെ കഴുത്തില്‍ കുത്തിപ്പിടിച്ചു. രക്ഷപ്പെടാനായി വീടിനുള്ളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും വിടാതെ ആയുധമുപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു.
മരണം ഉറപ്പാക്കിയശേഷം ആഭരണങ്ങള്‍ കവര്‍ന്ന് കാലില്‍ ഇഷ്ടിക കെട്ടി അയല്‍വീട്ടിലെ കിണറ്റില്‍ താഴ്ത്തി. കൈയിലെ രക്തക്കറ കഴുകി വസ്ത്രങ്ങള്‍ മാറ്റിയാണ് പണിസ്ഥലത്തെത്തിയശേഷം രക്ഷപ്പെട്ടത്. കുത്താന്‍ ഉപയോഗിച്ച ആയുധം ഏതാണെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ല.







