‘സുന്ദരി ബാറി’ലെ റെയ്ഡില്‍ പിടിച്ചെടുത്തത് 10 ലിറ്റര്‍ വാറ്റ് ചാരായം; പിടിയിലായത് അമ്മയും മകളും മകനും; എക്സൈസ് സംഘത്തെ ആക്രമിച്ച കേസില്‍ ബിന്ദുവി​ന്റെ ബന്ധുക്കളും പിടിയില്‍; ബിന്ദുവിന്റെ വീട് ഏത് നേരവും ചാരായം സുലഭമായി ലഭിക്കുന്ന സ്ഥലം; പിടിയിലായ അമ്മു ഇടത് വിദ്യാർത്ഥി സംഘടനയുടെ യുവനേതാവും….

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കൊല്ലം: ചാരായം മാറ്റി വിൽപ്പന നടത്തിയ കേസിൽ അമ്മയും മക്കളും എക്സൈസ് പിടിയിൽ.

ശാസ്താംകോട്ട ശൂരനാട് ഇടപ്പനയം അമ്മു നിവാസില്‍ ബിന്ദു ജനാര്‍ദ്ദനന്‍ (45), മകള്‍ അമ്മു (25),മകന്‍ അപ്പു (23) എന്നിവരാണ് പിടിയിലായത്. കുന്നത്തൂര്‍ എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ചാരായവുമായി അമ്മയും മക്കളും അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാരായം വാറ്റി വില്‍പ്പന നടത്തിയത് അന്വേഷിക്കാനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസില്‍ ബിന്ദുവി​ന്റെ ബന്ധുക്കളേയും പൊലീസ് അറ​സ്റ്റ് ചെയ്തു. പാറക്കടവ് അമ്മുനിവാസില്‍ ജനാര്‍ദ്ദനന്‍ (60),പാറക്കടവ് വിജില്‍ ഭവനത്തില്‍ വിജില്‍ (20),വിജില്‍ ഭവനത്തില്‍ വിനോദ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഏറെ നാളായി ഇവര്‍ ചാരായം വാറ്റി വില്ലന നടത്തി വരികയായിരുന്നു. വീട്ടില്‍ അനധികൃതമായി ചാരായം വാറ്റി വില്‍പ്പന നടത്തുന്നു എന്ന വിവരം ലഭിച്ചതിനെത്തുടന്ന് പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെ നേരത്തേയും ഇവർ സംഘം ചേര്‍ന്ന് ആക്രമിച്ചിരുന്നു.

എക്സൈസ് ഇന്‍സ്‌പെക്ടര്‍ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്ക് എത്തിയത്. എക്സൈസ് സംഘം എത്തിയ ഡിപ്പാര്‍ട്ട്മെന്റ് വാഹനത്തിനും പ്രതികള്‍ നാശനഷ്ട്ടം ഉണ്ടാക്കി. ശൂരനാട് എസ്.ഐ രാജന്‍ ബാബു, എസ്.ഐ ചന്ദ്രമോന്‍,എ.എസ്.ഐ ജഗജീവന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.