
ഡൽഹിയിൽ കോവിഡ് കേസുകൾ ഉയരുന്നു ; പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: ഡൽഹിയിൽ കോവിഡ് -19 കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാൽ പുതിയ കേസുകളിൽ ഭൂരിഭാഗവും തീവ്ര സ്വഭാവമുള്ളവയല്ലെന്നും അതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കെജ്രിവാൾ പറഞ്ഞു.
കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾ അത് നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. എന്നാൽ മിക്ക കേസുകളും നേരിയ തോതിലാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഓഗസ്റ്റ് 7 ന്, ഡൽഹിയിൽ 1,372 പുതിയ കോവിഡ് അണുബാധകളും ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 17.85 ശതമാനമായി ഉയർന്നു. ഇത് ജനുവരി 21 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News K
0