
തായ്‌വാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് നേരെ സൈബര്‍ ആക്രമണം
തായ്‌പേയ് സിറ്റി: യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിന് നേരെ സൈബർ ആക്രമണം. തായ്‌വാൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
തങ്ങളുടെ വെബ്സൈറ്റ് സൈബർ ആക്രമണത്തിന് ഇരയായെന്നും വെബ്സൈറ്റ് താൽക്കാലികമായി ഓഫ്ലൈനിലാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചൈനയുമായുള്ള സംഘർഷം വർദ്ധിക്കുന്ന സാഹചര്യത്തിൽ സൈബർ സുരക്ഷ വർദ്ധിപ്പിക്കാൻ മറ്റ് അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News K
0