play-sharp-fill
‘രാഷ്ട്രീയ വിയോജിപ്പുകൾ രാഷ്ട്രീയമായി പരിഹരിക്കുക’ ; പാപ്പൻ വിവാദത്തിൽ മാലാ പാർവതി

‘രാഷ്ട്രീയ വിയോജിപ്പുകൾ രാഷ്ട്രീയമായി പരിഹരിക്കുക’ ; പാപ്പൻ വിവാദത്തിൽ മാലാ പാർവതി

സുരേഷ് ഗോപി-ജോഷി ചിത്രം ‘പാപ്പൻ’ ഒരു രാഷ്ട്രീയ ചിത്രമാണെന്ന അഭ്യൂഹങ്ങൾക്കെതിരെ നടി മാലാ പാർവതി രംഗത്ത്. പാപ്പന്‍റെ പോസ്റ്റർ നടി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് പിന്നാലെ നിരവധി മോശം കമന്‍റുകളാണ് ഉയർന്നത്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ഇവർ രംഗത്തെത്തിയത്.

രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി പരിഹരിക്കണമെന്നും ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർത്ഥിച്ചു. “ബഹുമാന്യരായ സുഹൃത്തുക്കളെ, ഒരു അഭ്യർത്ഥനയുണ്ട്. ‘പാപ്പൻ’ എന്ന ചിത്രത്തിന്‍റെ പോസ്റ്റർ ഷെയർ ചെയ്ത ഉടൻ തന്നെ പോസ്റ്ററിന് താഴെ ചില മോശം കമന്‍റുകൾ കണ്ടു. ദയവായി അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തീർക്കുക,” മാലാ പാർവതി കുറിച്ചു.