കോമൺവെൽത്ത് ഗെയിംസ് ; ടേബിൾ ടെന്നിസിൽ ഇന്ത്യൻ പുരുഷ ടീം സെമിയിൽ
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസ് ടേബിൾ ടെന്നീസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ സജീവമാക്കി പുരുഷ ടീം സെമിഫൈനലിൽ പ്രവേശിച്ചു. നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ടീം ഇനത്തിൽ ബംഗ്ലാദേശിനെ (3-0) തോൽപ്പിച്ച് സെമിയിലെത്തി. സിംഗിൾസിൽ ശരത് കമാലും, ജി സത്യനും ഡബിൾസിൽ ഹർമീത് ദേശായിയും സത്യനും അനായാസം വിജയിച്ചു. ഇന്ന് നടക്കുന്ന സെമി ഫൈനലിൽ നൈജീരിയയുമായി ഏറ്റുമുട്ടും.
ബോക്സിംഗ് ലോക ചാമ്പ്യൻ നിഖാത് സരീൻ, ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ലവ്ലിന ബോർഗോഹെയ്ൻ എന്നിവർ ക്വാർട്ടറിലേക്ക് മുന്നേറി. പുരുഷ വിഭാഗത്തിൽ ശിവ ഥാപ്പ പ്രീക്വാർട്ടറിൽ പുറത്തായി. മിക്സഡ് ടീം ഇവന്‍റിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി ക്വാർട്ടറിൽ പ്രവേശിച്ചത്. നീന്തലിൽ പുരുഷൻമാരുടെ 50 മീറ്റർ ബാക്ക്സ്ട്രോക്കിൽ ശ്രീഹരി നടരാജൻ ഫൈനലിൽ എത്തി.
Third Eye News K
0