play-sharp-fill
പെരിയാറില്‍ യുവാക്കള്‍ കുളിക്കാനിറങ്ങിയത് യുവതികളെ കരയില്‍ നിര്‍ത്തി;  ഒഴുക്കില്‍പ്പെട്ട് മധ്യഭാഗത്ത് വച്ച്‌ അവശനായി നിസാമുദ്ദീൻ മുങ്ങിതാണുവെന്ന് കണ്ടു നിന്നവർ; സംഭവം ഇങ്ങനെ….!

പെരിയാറില്‍ യുവാക്കള്‍ കുളിക്കാനിറങ്ങിയത് യുവതികളെ കരയില്‍ നിര്‍ത്തി; ഒഴുക്കില്‍പ്പെട്ട് മധ്യഭാഗത്ത് വച്ച്‌ അവശനായി നിസാമുദ്ദീൻ മുങ്ങിതാണുവെന്ന് കണ്ടു നിന്നവർ; സംഭവം ഇങ്ങനെ….!

സ്വന്തം ലേഖിക

ആലുവ: പെരിയാറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി.

മട്ടാഞ്ചേരി കോസാറമുക്ക് കണ്ടത്തില്‍ വീട്ടില്‍ നവാസിന്റെ മകന്‍ നിസാമുദ്ദീന്‍ (24)നെയാണ് കാണാതായത്.
ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ ആലുവ മണപ്പുറം കടവിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലുവ സ്വദേശിയായ സുഹൃത്ത് പ്രജീഷിനൊപ്പമാണ് ഇയാള്‍ മണപ്പുറത്തെത്തിയത്. ഇവര്‍ക്കൊപ്പം രണ്ട് യുവതികളും ഉണ്ടായിരുന്നു. യുവതികള്‍ കരയിലിരുന്നപ്പോള്‍ ബിലാലും പ്രജീഷും കുളിക്കാനിറങ്ങി. ഇതിനിടയില്‍ ബിലാല്‍ മറുകരയിലക്ക് നീന്തിയപ്പോള്‍ മധ്യഭാഗത്ത് വച്ച്‌ അവശനായി മുങ്ങിപ്പോകുകയായിരുന്നുവെന്ന് പറയുന്നു.

വൈകീട്ട് വരെ ആലുവ അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെരിയാറില്‍ അടിയൊഴുക്ക് കൂടുതലാണെന്ന് മുങ്ങല്‍ വിദഗ്ധര്‍ പറയുന്നു.