video
play-sharp-fill

പാകിസ്ഥാനില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ബോംബ് സ്‌ഫോടനം

പാകിസ്ഥാനില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ബോംബ് സ്‌ഫോടനം

Spread the love

ബലൂചിസ്താന്‍: പാകിസ്ഥാനിൽ ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപം ബോംബ് സ്ഫോടനം. പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ തുർബത്ത് ഫുട്ബോൾ സ്റ്റേഡിയത്തിന് സമീപമാണ് സ്ഫോടനം നടന്നത്.

സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരം നടക്കുന്നതിനിടെയാണ് സ്ഫോടനം നടന്നത്. മൂന്ന് പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്റ്റേഡിയത്തിനകത്തുള്ളവർ സുരക്ഷിതരാണെന്ന് പാക് പോലീസ് അധികൃതർ അറിയിച്ചു.

സ്റ്റേഡിയത്തിന് സമീപം നിർത്തിയിട്ടിരുന്ന ബൈക്കിൽ ബോംബ് ഘടിപ്പിച്ചാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ പാകിസ്ഥാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group