
പടിയിറങ്ങി വന്ന് നൈലയെ എടുത്ത് പൊക്കി! കട്ട് പറഞ്ഞ ശേഷം എന്റെടുത്ത് വന്ന് ആര്‍ യു ഓക്കെ? എന്ന് ചോദിച്ചു, പോടി പുല്ലേ എന്നായിരുന്നു മറുപടി….! പാപ്പനിലെ ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളെ കുറിച്ച് സുരേഷ് ഗോപിയും നൈല ഉഷയും
സ്വന്തം ലേഖിക
കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം ജോഷി ചിത്രത്തിലൂടെ ശക്തമായ കഥാപാത്രവുമായാണ് എത്തുകയാണ് സുരേഷ് ഗോപി.
സുരേഷ്
ഗോപിയും നൈല ഉഷയുമാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. നാന്‍സി ഏബ്രഹാം എന്ന കഥാപാത്രത്തെയാണ് നൈല ചിത്രത്തില്‍ അവതരിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപിയുടെ റൊമാന്റിക് രംഗങ്ങളൊക്കെ സിനിമയില്‍ വരുന്നത്. പാപ്പനില്‍ നൈല ഉഷയാണ് സുരേഷ് ഗോപിയുടെ ഭാര്യയായി എത്തിയിരിക്കുന്നത്. ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളെ കുറിച്ച് താരങ്ങള്‍ പറഞ്ഞതാണ് വൈറലായിരിക്കുന്നത്.
കുറേ നാളുകള്‍ക്ക് ശേഷമാണ് സുരേഷ് ഗോപി സിനിമയില്‍ റൊമാന്‍സ് ചെയ്യുന്നത്. തന്റെ റൊമാന്‍സ് എന്ന് പറഞ്ഞാല്‍ കെട്ടിപ്പിടിക്കലും എടുത്തുപൊക്കലുമൊക്കെയാണ് അദ്ദേഹം പറഞ്ഞിരുന്നു. പാപ്പനിലെ റൊമാന്‍സിനെ കുറിച്ച് നൈല ഉഷയുടെ കമന്റിങ്ങനെ,
ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനെ റൊമാന്‍സ് ചെയ്യുന്നത്. പൊറിഞ്ചു മറിയം ജോസില്‍ റൊമാന്‍സ് ഉണ്ടെങ്കിലും ഞാന്‍ അങ്ങനെ റൊമാന്റിക് ആയി അഭിനയിച്ചിട്ടില്ല.
ആദ്യത്തെ അനുഭവമാണ് ഇങ്ങനെ ഓണ്‍ സ്‌ക്രീനില്‍ റൊമാന്‍സ് ചെയ്യുന്നത്. സുരേഷേട്ടന്‍ പടിയിറങ്ങി വന്ന് എന്നെ എടുത്ത് കൊണ്ടുപോകുന്ന രംഗമുണ്ട്. സുരേഷേട്ടന്‍ വന്ന് അങ്ങ് എടുക്കുകയാണ്, ഞാന്‍ ഇങ്ങനെ പറന്നുപോയി. അപ്പോള്‍ എന്റെ മുഖത്ത് വന്ന ചിരി തന്നെയാണ് ശരിക്കും ആ ഷോട്ടില്‍ എടുത്തത് എന്നും നൈല പറയുന്നു.
ഷോട്ട് കഴിഞ്ഞ് ജോഷിയേട്ടന്‍ കട്ട് പറഞ്ഞതും എന്റെ അടുത്ത് വന്ന് എന്റെ നടുവില്‍ കൈ വെച്ച് ആര്‍ യു ഓക്കെ ആര്‍ യൂ ഓക്കെ വിത്ത് യുവര്‍ ബാക്ക് എന്ന് നൈല ചോദിച്ചു. പോടി പുല്ലേ എന്നായിരുന്നു ഞാന്‍ പറഞ്ഞതെന്നും സുരേഷ് ഗോപിയും പറയുന്നു.
പാപ്പനായ സുരേഷേട്ടനെയാണ് എനിക്ക് ഇഷ്ടം. ഫൈറ്റ് ചെയ്യുമ്പോള്‍ വേറൊരു സുരേഷേട്ടനാണ്. പഴയ സിനിമകളിലെ സുരേഷേട്ടന്റെ റൊമാന്‍സൊക്കെ താന്‍ ഏറെ ആസ്വദിച്ചിട്ടുണ്ടെന്നും ശോഭന ചേച്ചിയുമായുള്ള റൊമാന്‍സൊക്കെ ഭയങ്കര ഇഷ്ടമാണെന്നും നൈല ഉഷ പറയുന്നു.