
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം മെഡൽ; ഗുരുരാജ വെങ്കലം നേടി
ബര്‍മിങ്ങാം: 2022ലെ കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യ രണ്ടാം മെഡൽ നേടി. പുരുഷൻമാരുടെ 61 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം നേടി. 269 കിലോഗ്രാം ഉയര്‍ത്തിയാണ് ഗുരുരാജ വെങ്കലം സ്വന്തമാക്കിയത്.
സ്നാച്ചിൽ 118 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 151 കിലോയും താരം ഉയർത്തിയിരുന്നു. മലേഷ്യയുടെ അസ്‌നില്‍ ബിന്‍ ബിഡിന്‍ മുഹമ്മദാണ് ഈ ഇനത്തിൽ സ്വർണം നേടിയത്. 285 കിലോഗ്രാം ഉയര്‍ത്തിയാണ് മുഹമ്മദ് സ്വർണം നേടിയത്. പാപ്പുവ ന്യൂ ഗിനിയയുടെ മോറിയ ബാരു വെള്ളി നേടി.
Third Eye News K
0