
സ്വന്തം ലേഖിക
തിരുവനന്തപുരം: പന്ത്രണ്ടുകാരന്‍ യൂട്യൂബ് നോക്കിയുണ്ടാക്കിയ മുന്തിരിവൈന്‍ കുടിച്ച സഹപാഠി ആശുപത്രിയില്‍.
ചിറയിന്‍കീഴ് മുരുക്കുംപുഴ വെയിലൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍ ഇന്നലെയാണ് സംഭവം നടന്നത്. വൈന്‍ ക്ളാസില്‍ വച്ച് കുടിച്ച വിദ്യാര്‍ത്ഥി ഛര്‍ദ്ദിച്ച് അവശനായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
രക്ഷിതാക്കള്‍ വാങ്ങിയ മുന്തിരി ഉപയോഗിച്ച് യൂട്യൂബ് വീഡിയോയുടെ സഹായത്തോടെ കുട്ടി വൈന്‍ നിര്‍മിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ പൊലീസ് സ്കൂളിലെത്തി അധികൃതരോട് വിവരങ്ങള്‍ അന്വേഷിച്ചു.
വൈന്‍ സ്കൂളിലെത്തിച്ച വിദ്യാര്‍ത്ഥിയുടെ മാതാവിനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കളെ വിവരങ്ങള്‍ അറിയിച്ചതായി സ്കൂള്‍ അധികൃതര്‍ പറയുന്നു.
അതേസമയം, സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് നിര്‍ദേശം.



