കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു; വഴിയില്‍ ഉപേക്ഷിച്ച്‌ കടന്നു; മുപ്പത്തിയഞ്ചു പവനോളം ആഭരണം നഷ്ടമായെന്ന് പരാതി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: നേമം മണലിവിളയില്‍ കാറിലെത്തിയ സംഘം സ്ത്രീയെ തട്ടിക്കൊണ്ട് പോയി ആഭരണങ്ങള്‍ കവര്‍ന്നതായി പരാതി.

ഇടക്കോട് സ്വദേശി പത്മകുമാരിയെയാണ് കാറില്‍ കയറ്റിക്കൊണ്ട് പോയി ആഭരണങ്ങള്‍ കവര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ചത്. വെളുത്ത സൈലോ കാറിലെത്തിയ നാലംഗം സംഘം കാറില്‍ക്കയറ്റി കൊണ്ട് പോയി കാട്ടാക്കട പൂവച്ചല്‍ ഭാഗത്ത് ഉപേക്ഷിച്ചു എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്മകുമാരിയെ തട്ടിക്കൊണ്ട് പോകുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ അറിയിച്ചതോടെയാണ് കാറിനെ പിന്തുടര്‍ന്ന് പൊലീസ് അന്വേഷിച്ചത്. സിസിടിവികളില്‍ കാറിന്റെ ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. അന്വേഷണത്തിനൊടുവില്‍ വഴിയില്‍ കണ്ടെത്തിയ ഇവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി.

35 പവനോളം ആഭരണം നഷ്ടമായെന്നാണ് സ്ത്രീയുടെ പരാതി.
ഇവരെ കാട്ടാക്കട പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. നരുവാമൂട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.