
സ്വന്തം ലേഖിക
തിരുവനന്തപുരം: നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ക്യാമ്പയ്ന്റെ ഭാഗമായി മായം കലര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയില്‍ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ കറി പൗഡറുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മോശമായ കറി പൗഡറുകള്‍ പിടിച്ചെടുത്താല്‍ അവ പൂര്‍ണ്ണമായും വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ നടപടി കൈക്കൊള്ളും. ഇത് സംബന്ധിച്ച് വില്പനക്കാരനും കമ്പനിയ്‌ക്കും നോട്ടീസ് നല്‍കും.
നിയമാനുസൃതമായ നടപടി ഇവര്‍ക്കെതിരെ ഉണ്ടാകുമെന്നും വീണാ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. കറി പൗഡറുകളുടെ പരിശോധനയ്‌ക്കായി മൊബൈല്‍ ലാബുകളും ഉപയോഗിക്കും. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മുന്നോട്ട് വെയ്‌ക്കുന്ന സ്റ്റാന്‍ഡേര്‍ഡില്‍ ഉത്പന്നങ്ങള്‍ക്ക് വ്യത്യാസം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും.
സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ച് സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകള്‍ ശക്തമാക്കിയിരിക്കുകയാണ്. 9,005 പരിശോധനകളാണ് സംസ്ഥാന വ്യാപകമായി നിലവില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയിട്ടുള്ളത്. ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 1539 പരിശോധനകള്‍ നടത്തി. പഴകിയ എണ്ണ കണ്ടെത്താനായി 665 പരിശോധനകള്‍ നടത്തി. 1558 ജൂസ് കടകള്‍ പരിശോധിച്ചെന്നും മന്ത്രി അറിയിച്ചു.



