മേലുകാവ് വീട് കയറി ആക്രമിച്ച കേസ്; പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചയാൾ പിടിയിൽ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: വീട് കയറി ആക്രമിച്ച കേസ്സിലെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ പിടിയില്‍.

മേലുകാവ് ഇരുമാപ്ര ഭാഗത്ത് പാറശ്ശേരിൽ സാജന്‍ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച ഇടുക്കി കുമാരമംഗലം വെങ്ങല്ലൂർ പുത്തൻവീട്ടിൽ ഇസ്മയിൽ മകൻ അജ്മൽ(29), എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രതികളെ ഒളിവിൽ കഴിയാന്‍ സഹായിച്ചത് അജ്മല്‍ ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസിലെ പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്സൽ,സജി, രാജു എന്നിവരെ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. അജ്മലിന് തൊടുപുഴ , ഈരാറ്റുപേട്ട എന്നീ സ്റ്റേഷനുകളിലായി അടിപിടിക്കേസും കഞ്ചാവ് കേസുകളും നിലവിലുണ്ട്.

പാലാ ഡി വൈ എസ് പി ഗിരീഷ് പി സാരഥി, എസ് എച്ച് ഓ രഞ്ജിത്ത് കെ വിശ്വനാഥ്, എസ്സ്. ഐ. മാരായ അജിത്ത്, ദേവനാഥൻ സി.പി.ഓ മാരായ ശ്യം, ശരത്ത്, നിതാന്ത്,ജോബി,വരുൺ,ബിജോയി എന്നിവരും സംഘത്തിലുണ്ടായിരുന്നു.