video
play-sharp-fill

Saturday, May 17, 2025
HomeMainക്യൂബൻ അംബാസഡർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

ക്യൂബൻ അംബാസഡർ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

Spread the love

ക്യൂബൻ അംബാസഡർ അലജാന്‍ഡ്രോ സിമാന്‍കസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു യോഗം. മെഡിക്കൽ ടെക്നോളജി, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങിയ മേഖലകളുണ്ട്. ക്യൂബ വികസിപ്പിച്ചെടുത്ത പ്രത്യേക തരം മരുന്നുകളെക്കുറിച്ചും ഒരു ചർച്ച നടന്നു. ഇതുമായി ബന്ധപ്പെട്ട് കൂട്ടായ ഗവേഷണത്തിനായും ചർച്ചകൾ നടന്നു.

അന്താരാഷ്ട്ര തലത്തിൽ ആരോഗ്യരംഗത്തെ സഹകരണത്തിൽ ക്യൂബയ്ക്ക് വലിയ അനുഭവസമ്പത്തുണ്ടെന്ന് ക്യൂബൻ അംബാസഡർ പറഞ്ഞു. ഇത് ചെഗുവേരയുടെ കാലം മുതലുള്ളതാണ്. ജനറൽ മെഡിസിൻ, സ്പെഷ്യാലിറ്റി മെഡിസിൻ എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കാനാകും. കേരളത്തിൽ നിന്ന് ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ക്യൂബൻ അംബാസഡർ പറഞ്ഞു.

ദാരിദ്ര്യ നിർമാർജനം ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് നയങ്ങൾ നടപ്പാക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തെ അംബാസഡർ അഭിനന്ദിച്ചു. കായികരംഗത്തെ സഹകരണത്തിന് വലിയ സാധ്യതയുണ്ട്. ക്യൂബൻ പരിശീലകർ അത്ലറ്റുകളെ പഠിപ്പിക്കുന്ന കാര്യവും ചർച്ചയായി. ആരോഗ്യം, ശാസ്ത്രം, സാങ്കേതികവിദ്യ, ഉന്നത വിദ്യാഭ്യാസം, കൃഷി എന്നീ വിഷയങ്ങളിൽ കൂടുതൽ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments