ഐ.പി. മരുന്നിനുള്ള ഇളവ് ഒ.പി.യിലേതിന് നൽകാനാവില്ലെന്ന് ജി.എസ്.ടി ഉത്തരവ്‌

Spread the love

തൃശ്ശൂര്‍: കിടപ്പുചികിത്സയുടെ ഭാഗമായ മരുന്നുകള്‍ക്കുള്ള നികുതിയിളവ് ഔട്ട്പേഷ്യന്‍റ് വിഭാഗത്തിന് നൽകാനാവില്ലെന്ന് ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട അപേക്ഷ പരിഗണിച്ചാണ് തമിഴ്നാട് അതോറിറ്റി ഓഫ് അഡ്വാൻസ്ഡ് റൂളിംഗ് ഉത്തരവിറക്കിയത്. ജി.എസ്.ടിയുമായി ബന്ധപ്പെട്ട് സംസ്ഥാന അധികൃതർ പുറപ്പെടുവിച്ച ഉത്തരവ് രാജ്യത്തുടനീളം ബാധകമാണ്.

കഴിഞ്ഞ വർഷം ജൂലൈയിൽ കേരള അതോറിറ്റി ആരോഗ്യ മേഖലയിലെ മരുന്നുകൾക്ക് നികുതിയിളവ് നൽകാൻ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഒ.പി. നികുതി ഇളവിനായി മരുന്നുകൾ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ആശുപത്രി അധികൃതരെ സമീപിച്ചത്. ഈ അപേക്ഷ പരിഗണിച്ച അതോറിറ്റി ഐ.പി, ഒ.പി വിഭാഗസേവനങ്ങള്‍ക്ക് പ്രകടമായ വ്യത്യാസങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

കിടത്തിച്ചികിത്സ നടത്തുന്ന സ്ഥാപനം രോഗികള്‍ക്കുള്ള താമസം, ഭക്ഷണം, മറ്റ് അടിസ്ഥാന സംവിധാനങ്ങള്‍, ചികിത്സ എന്നിവയ്‌ക്കൊപ്പമാണ് മരുന്നും നല്‍കുന്നത്. ഇത് കോമ്പസിറ്റ് സപ്ലൈ എന്ന ഗണത്തിലാണ്. ഇത്തരത്തില്‍ വിവിധഘടകങ്ങള്‍ ചേര്‍ന്ന വിതരണത്തിനാണ് നിയമപ്രകാരമുള്ള നികുതിയിളവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group