
സ്വന്തം ലേഖിക
കോഴിക്കോട്: ജി.എസ്.ടിയിലെ മാറ്റം പലചരക്ക് സാധാനങ്ങളുടെ വില ഉയര്‍ത്തിയെങ്കിലും സാധാരണക്കാർക്ക് ആശ്വാസമായി ചിക്കന്‍ വില താഴേക്ക്.
കഴിഞ്ഞയാഴ്ച 200 നടുത്ത് വിലയുണ്ടായിരുന്ന കോഴി ഇറച്ചി കിലോയ്ക്ക് 150 ആയി കുറഞ്ഞു. കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളില്‍ 136 രൂപയായി. കോഴിക്ക് 89 രൂപയാണ് കേരള ചിക്കന്‍ ഔട്ട്‌ലെറ്റുകളില്‍ വില. ആവശ്യക്കാര്‍ കുറഞ്ഞതാണ് വിലകുറയാന്‍ കാരണമായതെന്ന് വ്യാപാരികള്‍ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മഴ ആയതിനാല്‍ കല്യാണവും മറ്റ് ആഘോഷങ്ങളും കുറഞ്ഞതും ചിക്കന്‍ വില ഇടിയാന്‍ കാരണമായി. ഹോട്ടലുകളിലും കച്ചവടം കുറഞ്ഞു. മീന്‍ വില കുറഞ്ഞതോടെ ചിക്കനും വില കുറച്ച് വില്‍ക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി.
കോഴികള്‍ക്ക് അസുഖം വന്നാല്‍ വലിയ നഷ്ടം ഉണ്ടാകുമെന്നതിനാല്‍ ഫാമുകള്‍ വേഗത്തില്‍ വിറ്റൊഴിവാക്കുകയാണ്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ചിക്കന് 250 രൂപ വരെ വില വര്‍ദ്ധിച്ചിരുന്നു. അതേസമയം വില വലിയ തോതില്‍ കുറയുന്നത് തിരിച്ചടിയാണെന്ന് ഫാം നടത്തിപ്പുകാര്‍ പറയുന്നു.
തീറ്റയും മറ്റു ചെലവുകളും കണക്കിലെടുത്താല്‍ വിപണിയില്‍ ഒറ്റയടിക്കുണ്ടാകുന്ന വില മാറ്റം പ്രതിസന്ധി യുണ്ടാക്കുമെന്ന് അവര്‍ പറയുന്നു.



