
സ്വന്തം ലേഖിക
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിന് ലഭിച്ച ഒരു വോട്ട് ബിജെപിയുടെ വ്യക്തമായ രാഷ്ട്രീയ പായ്ക്കേജിന്റെ ഭാഗമാണെന്ന് സൂചന.
എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത എംഎല്‍എ ആരെന്നത് കേരള രാഷട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ ആയിരിക്കെ ആണ് ബിജെപിയുടെ കേരള ഓപ്പറേഷന്റെ ആദ്യ വിജയമെന്ന്
സൂചനകള്‍ പുറത്തുവരുന്നത്. മാത്രമല്ല, ദ്രൗപതി മുര്‍മുവിന് വോട്ട് ചെയ്ത ഒറ്റയാന് എംഎല്‍എ ആറു മാസത്തിനുള്ളില്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്നും സൂചനയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനു മുന്പുമുതല് തന്നെ ദേശീയ രാഷ്ട്രീയത്തില്‍ സ്വാധീനങ്ങളുള്ള എംഎല്‍എയെ ആണ് സംശയിക്കുന്നത്. ഇദ്ദേഹം ആറു മാസം മുന്‍പേ ബിജെപി നേതൃത്വവുമായി മുന്നണി മാറ്റം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇത്തരം സൂചനകള്‍ ശരി വയ്ക്കുന്ന തരത്തില്‍ അടുത്തിടെ ഈ എംഎല്‍എയുടെ പ്രസ്താവനകളില്‍ ചില സൂചനകളും പുറത്തുവന്നിരുന്നു.
മുഴുവന്‍ സമയ കാലാവധിയുള്ള രാജ്യസഭാ സീറ്റ് ആണ് എംഎല്‍എയുടെ പ്രധാന ആവശ്യം. എംഎല്‍എ പദവിയില്‍ 4 വര്‍ഷം കൂടി ബാക്കിയുള്ളപ്പോഴാണ് 6 വര്‍ഷ കാലാവധിയുള്ള രാജ്യസഭാ സീറ്റിനുള്ള ഇദ്ദേഹത്തിന്റെ ആവശ്യം.
വ്യക്തിപരമായ ചില ഡിമാന്റുകളും ഇതിനൊപ്പമുണ്ട്. ആറു മാസം മുന്‍പ് തുടങ്ങിയ ചര്‍ച്ചകള്‍ രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മുങ്ങിപ്പോയിരുന്നു. എന്നാല്‍ രാഷട്രപദി തെരഞ്ഞെടുപ്പോടെ ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യുകയും പ്രാഥമിക ധാരണയിലെത്തുകയുമായിരുന്നത്രെ.
എംഎല്‍എമാരുടെ കൂറുമാറ്റം കേരളത്തില്‍ നടക്കില്ലെന്ന ഇടതു-വലതു മുന്നണികളുടെ ധാര്ഷ്ഠ്യത്തിന് കനത്ത തിരിച്ചടി നല്‍കുക എന്നതായിരുന്നു ഇതിലൂടെ ബിജെപി ലക്ഷ്യം വച്ചത്. മുന്നണികളുടെ മുഖത്തേറ്റ അടിയായി അത് മാറുകയും ചെയ്തു. കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങള്‍ ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു ഈ നീക്കം.
ആരാണ് മുര്‍മുവിന് വോട്ട് ചെയ്ത എംഎല്‍എ എന്ന് വ്യക്തമല്ലാത്തതിനാല്‍ ഇത് എതിര് മുന്നണിക്കെതിരെ രാഷ്ട്രീയ ആയുധമാക്കാന്‍ ഇരു മുന്നണികള്‍ക്കും ഭയമാണ്. സഭയിലെ എല്ലാ എംഎല്‍എമാരും ഇടതു വലതു മുന്നണികളുടെ ഭാഗമാണ്. അതിനാല്‍ തന്നെ വോട്ട് ചോര്‍ന്നത് മുന്നണികളില്‍ നിന്നാണെന്നും വ്യക്തമാണ്.



