വൈക്കം വടയാറിൽ ബൈക്കിൽ എത്തിയ യുവാവ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു; ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖിക

വൈക്കം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ എത്തി കയറിപ്പിടിച്ച കേസിൽ യുവാവ് പൊലീസ് പിടിയിൽ.

മൂവാറ്റുപുഴ രണ്ടാറിൽ അഴയിടത്ത് വീട്ടിൽ കുഞ്ഞുമോൻ മകൻ നസീബ് എ. കെ(27) നെയാണ് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. വടയാർ ഇളങ്കാവ് ഭാഗത്ത് വച്ച് ബൈക്കിൽ എത്തിയ പ്രതി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിനുശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ, കാർത്തിക്കിന്റെ മേൽനോട്ടത്തിൽ സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പെലീസ് പിടികൂടുകയായിരുന്നു. വൈക്കം ഡിവൈഎസ്പി തോമസ് എ.ജെ. തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷൻ എസ്സ്.എച്ച്.െ, കെ.എസ്. ജയൻ എസ്.ഐ.മാരായ ദിപു.ടി.ആർ, സോണി ജോസഫ്, സുധീരൻ ‘പി.എസ്, എ.എസ്.ഐ സുശീലൻ, സി.പി.ഓ മാരായ രാജീവ് പി.ആർ, പ്രവീൺ, ഷൈൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.