Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഷൊര്‍ണൂര്‍: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയില്‍.

കേബിള്‍ തൊഴിലാളി കുളപ്പുള്ളി കല്ലിപ്പാടം തൂക്കാട്ടുപറമ്പില്‍ സുമേഷ് (29), കുട്ടിയുടെ അമ്മയ്ക്കൊപ്പം ഒരുവര്‍ഷത്തോളമായി താമസിക്കുന്ന യുവാവുമാണ് അറസ്റ്റിലായത്.
പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി സ്‌കൂളില്‍നിന്നും കൊടുത്തുവിട്ട ഹോംവര്‍ക്ക് ചെയ്യാതെ വന്നത് അധ്യാപകര്‍ കണ്ടെത്തി ചോദിച്ചപ്പോഴാണ് പീഡനത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പെണ്‍കുട്ടി തുറന്ന് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം ഉപദ്രവിച്ചത് അമ്മയ്ക്കൊപ്പം താമസിക്കുന്ന യുവാവാണെന്നും കുട്ടി പറഞ്ഞു. ഇതേ തുടര്‍ന്ന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് കുട്ടിയുടെ വിശദമായ മൊഴിയെടുത്തപ്പോഴാണ് ടി.വി. കേബിള്‍ അറ്റകുറ്റപ്പണിക്കെത്തിയയാളും പീഡിപ്പിച്ചെന്ന് അറിയുന്നതെന്ന് പൊലീസ് പറയുന്നു. ടി.വി. കേബിള്‍ തകരാര്‍ പരിഹരിക്കാനെത്തിയപ്പോള്‍ പീഡിപ്പിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി.

ചൈല്‍ഡ് ലൈന്‍ ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ച്‌ അധ്യാപകരാണ് ആദ്യം പരാതി അറിയിച്ചത്. തുടര്‍ന്ന്, ചൈല്‍ഡ് ലൈന്‍ പ്രാഥമികാന്വേഷണം നടത്തി വിവരം പൊലീസിനെ അറിയിക്കയായിരുന്നു. അറസ്റ്റിലായ രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.
ഇന്‍സ്‌പെക്ടര്‍ പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.