
സ്വന്തം ലേഖിക
കോട്ടയം: ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാനുള്ള പൂക്കള്‍ നാട്ടില്‍ തന്നെ വിരിയിക്കും മരങ്ങാട്ടുപിള്ളി പഞ്ചായത്ത്.
ജില്ലയില്‍ ആദ്യമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പൂകൃഷി ആരംഭിച്ചു. നമ്മളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ ഒരുമ പൂമണം എന്ന പൂകൃഷി പദ്ധതി നടപ്പാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെല്ലും വാഴയും കപ്പയുമെല്ലാം കൃഷി ചെയ്ത മെമ്പര്‍മാര്‍ ഇത്തവണ ഓണക്കാലത്തേക്ക് ആയാണ് പൂകൃഷി ആരംഭിച്ചത്. പൂക്കളമിടാനുള്ള പൂവിന്റെ ലഭ്യതക്കുറവ് പരിഹരിക്കുകയാണ് ലക്ഷ്യo.
ആണ്ടൂരിലെ കൃഷിയിടത്തിലാണ് പൂകൃഷി ചെയ്യുന്നത്. കുരോപ്പടയില്‍ നിന്നും എത്തിച്ച ചെണ്ടുമല്ലി തൈകളാണ് നട്ടുപിടിപ്പിക്കുന്നത്. പഞ്ചായത്തംഗങ്ങളുടെ പൂകൃഷി മറ്റു കര്‍ഷകര്‍ക്ക് മാതൃകയാവുമെന്നും ഇതാദ്യമായാണ് ജില്ലയിലെ പഞ്ചായത്ത് മെമ്പര്‍മാര്‍ ഇത്തരത്തില്‍ ഒരു കൃഷിയിലേക്ക് തിരിയുന്നതെന്നും പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി പറഞ്ഞു.







