കൊച്ചിയിൽ 187 സ്വകാര്യ ബസുകൾക്ക് എതിരെ കേസ്
കൊച്ചി: ചട്ടലംഘനം നടത്തിയെന്ന് വ്യക്തമായതിനെ തുടർന്ന് കൊച്ചിയിൽ സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു. കൊച്ചിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ നിരവധി പരാതികളാണ് പൊതുജനങ്ങളിൽ നിന്ന് ഉയരുന്നത്. വിവിധ നിയമലംഘനങ്ങൾക്ക് 187 സ്വകാര്യ ബസുകൾക്കെതിരെ കേസെടുത്തു.
മോട്ടോർ വാഹന വകുപ്പും പൊലീസും കഴിഞ്ഞ ദിവസം കൊച്ചിയിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. ഇതേതുടർന്ന് 60 സ്വകാര്യ ബസുകൾ കണ്ടക്ടർ ലൈസൻസ് ഇല്ലാതെ സർവീസ് നടത്തുന്നതായി കണ്ടെത്തി. 30 ഓളം ബസുകളാണ് ജീവനക്കാർ യൂണിഫോം ധരിക്കാതെ സർവീസ് നടത്തുന്നത്.
മ്യൂസിക് സിസ്റ്റം ഉപയോഗിച്ച് ഡ്രൈവിംഗ് നടത്തുന്നത് 27 ബസുകൾ എന്നിങ്ങനെ വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് 187 സ്വകാര്യ ബസുകൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് കേസ് എടുത്തത്. ഓപ്പറേഷൻ സിറ്റി റൈഡ് എന്നാണ് മിന്നൽ പരിശോധനയുടെ പേര്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News K
0