
സ്വന്തം ലേഖിക
മുണ്ടക്കയം ഈസ്റ്റ്: ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റില്‍ പുലി ഭീതിക്ക് പിന്നാലെ ചെന്നായെ കണ്ടതായി തൊഴിലാളികള്‍.
ടാപ്പിംഗ് ജോലിക്കിടെ പുലിയുടേതിന് സാദൃശ്യമുള്ള ജീവിയെ കണ്ടതായി ചെന്നാപ്പാറ സ്വദേശിനിയായ മിനിയാണ് നാട്ടുകാരെ അറിയിച്ചത്. വനം വകുപ്പ് അധികൃതര്‍ ജീവിയുടെ രൂപം വിവരിപ്പിച്ചതോടെ ചെന്നായാണെന്ന നിഗമനത്തിലെത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ഫെബ്രുവരി മുതല്‍ പുലിപ്പേടിയിലാണ് പ്രദേശം. നേരത്തെ പശുക്കളെയും നായ്ക്കളെയും കടിച്ചു കീറി കൊലപ്പെടുത്തിയ നിലയിലും കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചിട്ടും ഒരു മൃഗവും കുടുങ്ങിയില്ല. എന്നാല്‍, ശബരിമല വനാതിര്‍ത്തിയുടെ ഭാഗമായ ഈ മേഖലയില്‍ ചെന്നായയുടെ സാന്നിധ്യം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലന്നും വനം വകുപ്പ് അധികൃതര്‍ പറയുന്നു.
മൃഗങ്ങളെ ആക്രമിക്കുന്ന ജീവി ഇനി മനുഷ്യനെയും ആക്രമിക്കുമോയെന്ന ആശങ്കയിലാണ് തൊഴിലാളികള്‍. വളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്ന ജീവി ഏതെന്ന് കണ്ടെത്തി നാടിന്റെ ആശങ്ക അകറ്റാന്‍ വനം വകുപ്പ് തയാറായില്ലെങ്കില്‍ സമരരംഗത്ത് ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.