എന്നാലും സാറേ…. ഇത്രയും വേണ്ടായിരുന്നു…! പുത്തന്‍ ഫാഷനില്‍ സ്കൂളിലെത്തിയ ഫ്രീക്കന്മാർക്ക് കിട്ടിയത് എട്ടിൻ്റെ പണി; നീട്ടിവളർത്തിയ മുടിയെല്ലാം ബാർബറെ വരുത്തി വെട്ടി ഹെഡ്മാസ്റ്റർ

Spread the love

സ്വന്തം ലേഖിക

ചെന്നൈ: ഇത്തവണ സ്കൂളിലെത്തിയ ഫ്രീക്കന്മാർക്ക് ഹെഡ്മാസ്റ്ററുടെ വക എട്ടിൻ്റെ പണിയാണ് കിട്ടിയത്.

പുത്തന്‍ ഫാഷനില്‍ നീട്ടിവളര്‍ത്തിയും പ്രത്യേകമായി വെട്ടിയും സൂക്ഷിച്ചിരുന്ന മുടിയെല്ലാം വൃത്തിയായി വെട്ടിയൊതുകി കൊടുത്തു. തമിഴ്‌നാട്ടിലെ തിരുവളളൂര്‍ ജില്ലയില്‍ ഗുമ്മിഡിപൂണ്ടി സര്‍ക്കാര്‍ സ്‌കൂളിലാണ് കഴിഞ്ഞദിവസം ഇങ്ങനെയൊരു സംഭവമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടവേളയ്‌ക്ക് ശേഷം വീണ്ടും സ്‌കൂള്‍ ആരംഭിച്ചതോടെ പഠിക്കാനെത്തിയ കുട്ടികളുടെ തലയിലെ പരീക്ഷണങ്ങള്‍ ഹെഡ്‌മാസ്‌റ്റര്‍ അയ്യപ്പന് ഒട്ടും ഇഷ്‌ടമായില്ല. മൂവായിരത്തിലധികം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ഓരോ ക്ളാസിലും കയറിയിറങ്ങി ഇങ്ങനെ ഫാഷന്‍ തലമുടിയില്‍ നടത്തിയ നൂറോളം കുട്ടികളെ ഹെഡ്‌മാസ്‌റ്റര്‍ പിടികൂടി.

ശേഷം ഇവരുടെ മുടി വെട്ടാന്‍ പോകുകയാണെന്ന് വീട്ടില്‍ വിളിച്ചറിയിച്ചു. പിന്നെ ബാര്‍ബര്‍മാരെ വിളിച്ചുവരുത്തി കുട്ടികളുടെ മുടിയെല്ലാം വെട്ടിയൊതുക്കി. പഠിക്കാന്‍ വരുന്ന കുട്ടികള്‍ വലിയ പരിഷ്‌കാരമൊന്നും തലയില്‍ കാണിക്കേണ്ട പഠിച്ചാല്‍ മതിയെന്നാണ് പ്രധാന അദ്ധ്യാപകന്‍ നിലപാടെടുത്തത്.