ആദ്യരാത്രിയില്‍ ഭാര്യയുടെ ആഭരണങ്ങളുമായി മുങ്ങി; 19 വര്‍ഷത്തിന് ശേഷം പ്രതി പൊലീസ് പിടിയില്‍
സ്വന്തം ലേഖിക
എടക്കര: ആദ്യരാത്രിയില്‍ തന്നെ ഭാര്യയുടെ പണവും ആഭരണങ്ങളുമയി മുങ്ങിയ വരന്‍ 19 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിൽ.
വയനാട് മാനന്തവാടി സ്വദേശി പള്ളിപറമ്പന്‍ മുഹമ്മദ് ജലാല്‍ (45) ആണ് എടക്കര പൊലീസിന്റെ പിടിയിലായത്.
മുഹമ്മദ് ജലാലും കൂട്ടാളികളും ആള്‍മാറാട്ടം നടത്തി പായിംപാടം സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കുകയും ആദ്യരാത്രിയില്‍ തന്നെ അവരുടെ ആഭരണങ്ങളും പണവുമായി മുങ്ങുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, സീനിയര്‍ സി.പി.ഒ സി.എ. മുജീബ്, സി.പി.ഒ സാബിര്‍ അലി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Third Eye News Live
0