video
play-sharp-fill

എരുമേലിയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

എരുമേലിയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു

Spread the love

സ്വന്തം ലേഖിക

എരുമേലി: എരുമേലിയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു .

പൊന്തൻപുഴ ചതുപ്പ് സ്വദേശി പാക്കാനം വീട്ടിൽ ശ്യാം സന്തോഷ്‌ (29) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാഹുൽ സുരേന്ദ്രനെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നു രാവിലെ മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാത്രിയിൽ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത് .
എരുമേലി ഫോറസ്റ്റ് ഓഫീസിന് സമീപം ഓർത്തഡോക്സ് സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം ജോഷ്യാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത സഞ്ചരിച്ച ഇന്നോവയും ഡ്യൂക്ക് ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. എയർബാഗിന്റെ ഇടിയിൽ നെഞ്ചിന് പരിക്ക് പറ്റിയ മെത്രോപ്പോലീത്തയുടെ ഡ്രൈവറെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.

മരിച്ച ശ്യാമിന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലും, രാഹുലിൻ്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്.