play-sharp-fill
ഫെയ്സ്ബുക്കിൽ ഫ്രണ്ട് ആകാൻ റിക്വാസ്റ്റ് അയച്ചു; സൗഹൃദം താൽപര്യമില്ലാത്തതിനാൽ യുവതി ഫ്രണ്ട് റിക്വാസ്റ്റ് നിരസിച്ചു; വൈരാഗ്യം തീർക്കാൻ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറി ദ്യശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു; രണ്ട് പേർ പിടിയിൽ

ഫെയ്സ്ബുക്കിൽ ഫ്രണ്ട് ആകാൻ റിക്വാസ്റ്റ് അയച്ചു; സൗഹൃദം താൽപര്യമില്ലാത്തതിനാൽ യുവതി ഫ്രണ്ട് റിക്വാസ്റ്റ് നിരസിച്ചു; വൈരാഗ്യം തീർക്കാൻ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറി ദ്യശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു; രണ്ട് പേർ പിടിയിൽ

സ്വന്തം ലേഖകൻ

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കൾക്ക് കൈമാറിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍.

കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ സേതുനായര്‍ (23) എന്നിവരാണ് പിടിയിലായത്. ഫെയ്സ്‌ബുക്കില്‍ സുഹൃത്താവാന്‍ അയച്ച അപേക്ഷ നിരസിച്ചതാണ് യുവാവിന് പകയായത്.
തുടർന്ന് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ സേതുനായര്‍ ശരത്തിനോട് ആവശ്യപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 26 ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറിയ ശരത് കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്നദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. പിന്നീട് വീട്ടിലെത്തി സുഹൃത്തും അയല്‍വാസിയുമായ സേതുവിന് അയച്ചുകൊടുത്തു.

പിറ്റേന്ന്, യുവതി സ്റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നുതന്നെ ഇരുവരെയും പൊലീസ് പടുതോട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം പിടിച്ചെടുത്തു.

ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സേതു നായരെ പിടികൂടിയത്. ഇയാള്‍ പറഞ്ഞിട്ടാണ് താന്‍ ഇപ്രകാരം ചെയ്തതെന്ന് ശരത് എസ് പിള്ള പൊലീസിന് മൊഴിനല്‍കി.

മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് യുവതി കണ്ടുവെന്ന് മനസ്സിലാക്കിയിട്ടും ശരത് വീട്ടിലെത്തി സുഹൃത്തിന് അയച്ചു കൊടുക്കുകയായിരുന്നു. പൊലീസ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയും ഫോണ്‍ പിടിച്ചെടുക്കുകയും ചെയ്തു. സംഭവം പൊലീസ് അറിഞ്ഞെന്നു മനസ്സിലായപ്പോള്‍ ഇയാള്‍ ശരത്തിനെ ഫോണ്‍ കോണ്‍ടാക്‌ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദ്ദേശപ്രകാരം, പ്രതികളുടെ ഫോണുകള്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍, പരിശോധനക്കയച്ചു. പൊലീസ് ഇന്‍സ്പെക്ടര്‍ സജീഷ്, എസ് ഐ അനൂപ്, എ എസ് ഐ വിനോദ്, എസ് സി പി ഓമാരായ ഗിരീഷ് ബാബു, ജോബിന്‍ ജോണ്‍, വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഷെബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.