സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 4805 പേര്‍ക്ക്; ഏഴ് മരണം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ്.

4805 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 7 കോവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം രാജ്യത്ത് ഇന്നലെ 14506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 30 പേരാണ് കോവിഡിനെത്തുടര്‍ന്ന് മരിച്ചത്.

നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം അടുക്കുകയാണ്. ഇതുവരെ 99602 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ ഉള്ളത്. ടെസ്റ്റ് പോസിിറ്റിവിറ്റി നിരക്ക് 3.35 ശതമാനമായി വര്‍ദ്ധിച്ചു.

രാജ്യത്തെ കോവിഡ് രോഗികളില്‍ ഭൂരിഭാഗവും കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ്‌. കേരളത്തില്‍ കോവിഡ് വര്‍ദ്ധനയെ തുടര്‍ന്ന് മാസ്ക് വീണ്ടും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.