
സ്വന്തം ലേഖിക
മുണ്ടക്കയം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും നിർബന്ധിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുകയും ചെയ്ത യുവാവ് പൊലീസ് പിടിയിൽ.
കൊല്ലം സ്വദേശി രുക്മേഷ് ആർ (22) ആണ് പോക്സോ കേസിൽ പൊലീസ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് നേരത്തെയും രാത്രിയിൽ പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും ലൈംഗികമായി പെൺകുട്ടിയെ ഉപയോഗിക്കുകയും ചെയ്തിരുന്നു.
സംഭവ ദിവസം രാത്രിയിലും പെൺകുട്ടിയുടെ വീട്ടിൽ എത്തി യുവാവ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചെങ്കിലും പെൺകുട്ടി വഴങ്ങിയില്ല. തുടർന്ന് നിർബന്ധപൂർവം പെൺകുട്ടിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ ബഹളം കേട്ടെത്തിയ വീട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്.
തുടർന്ന് മുണ്ടക്കയം എസ്എച്ച്ഒ ഷൈൻകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ മണിക്കുറുകൾക്കും പിടികൂടുകയായിരുന്നു.




