
സ്വന്തം ലേഖിക
കൊച്ചി: താരസംഘടന അമ്മയെ വിമര്‍ശിച്ച് നടി രഞ്ജിനി രംഗത്ത്.
നടന് ഷമ്മി തിലകനെ പുറത്താക്കിയ നടപടിയിലാണ് വിമർശനം. ഷമ്മി തിലകനെ പുറത്താക്കിയവര്‍ തന്നെ ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ തുടരാന്‍ അനുവദിക്കുകയാണെന്നും ഇത് മാഫിയാവല്‍ക്കരണമാണെന്നും രഞ്ജിനി തുറന്നടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എംഎല്‍എമാരായ മുകേഷിനോടും ഗണേഷ് കുമാറിനോടും ചോദ്യമുയര്‍ത്തിയാണ് ഫെയ്സ്ബുക്കിലൂടെ തന്റെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
രഞ്ജിനിയുടെ കുറിപ്പ്;
“തിലകനെയും ഷമ്മി തിലകനെയും പോലെയുള്ള നടന്മാരെ അമ്മയില്‍ നിന്ന് പുറത്താക്കുന്ന നടപടി ദൗര്‍ഭാഗ്യകരമാണ്. അതേസമയം ബലാല്‍സംഗ കേസില്‍ കുറ്റാരോപിതനായ വിജയ് ബാബുവിനെ സംഘടനയില്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുന്നു! ഒരു പരിഹാസപാത്രമായി മാറിയിരിക്കുകയാണ് ഈ താരസംഘടന. ഇത് മാഫിയാവല്‍ക്കരണമാണ്. സംഘടനയില്‍ അംഗങ്ങളായ, ഉറങ്ങുന്ന രണ്ട് എംഎല്‍എമാരോട്, ഈ ചെറിയ സംഘടനയിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാര്‍ക്കുവേണ്ടി എന്താണ് നിങ്ങള്‍ ചെയ്യുക?




