play-sharp-fill
ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല; അതുകൊണ്ട് തന്നെ  കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ല; സ്വപ്നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി; നിയമസഭയില്‍ രേഖാമൂലം മറുപടി

ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ല; അതുകൊണ്ട് തന്നെ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ല; സ്വപ്നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി; നിയമസഭയില്‍ രേഖാമൂലം മറുപടി

സ്വന്തം ലേഖിക

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.


ദുബായ് യാത്രയില്‍ ബാഗേജ് മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കി. ബാഗേജ് കാണാതായിട്ടില്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2016ലെ ദുബായ് യാത്രയ്ക്കിടെ ബാഗേജ് മറന്നെന്നും എം. ശിവശങ്കര്‍ ഇടപെട്ട് യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ യു.എ.ഇയില്‍ എത്തിച്ചെന്നും ഇതില്‍ കറന്‍സിയായിരുന്നു ഉണ്ടായിരുന്നത് എന്നായിരുന്നു സ്വപ്നയുടെ ആരോപണം.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാദ്ധ്യമങ്ങളോടായിരുന്നു സ്വപ്ന ആരോപണം ഉന്നയിച്ചത്.
ഇതേക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.