ചാലക്കുടിയിൽ അനധികൃതമായി കടത്തിയ 350 കുപ്പി വിദേശ മദ്യം പിടികൂടി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര: ചാലക്കുടിയിൽ അനധികൃതമായി കടത്തിയ 350 കുപ്പി വിദേശമദ്യം പിടികൂടി.

ചാലക്കുടി കോടതി ജംഗ്ഷനില്‍
രാവിലെ ഏഴ് മണിയോടെയാണ് വാഹന പരിശോധനയ്ക്കിടെ കാറില്‍ നിന്നും വിദേശ മദ്യം പിടികൂടിയത്. മാഹി സ്വദേശി രാജേഷ് എന്നയാളുടെ വാഹനത്തില്‍ നിന്നാണ് മദ്യം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു മദ്യം. മാഹിയില്‍ നിന്നും കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന മദ്യം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതി. സമാനമായ രീതിയില്‍ നിരവധി പ്രാവശ്യം ഇയാള്‍ മദ്യം കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.