video
play-sharp-fill
“അമ്മാ കത്തി രാകണമാ….”  പാന്റും ഷര്‍ട്ടും ബെല്‍റ്റും കൂളിംഗ് ഗ്ലാസും ധരിച്ച്‌ ‘എക്സിക്യൂട്ടീവ് ലുക്കില്‍’ ഒരു ചാണക്കാരന്‍…; ഭീമൻ രഘുവിൻ്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി തമ്മനത്തുകാർ

“അമ്മാ കത്തി രാകണമാ….” പാന്റും ഷര്‍ട്ടും ബെല്‍റ്റും കൂളിംഗ് ഗ്ലാസും ധരിച്ച്‌ ‘എക്സിക്യൂട്ടീവ് ലുക്കില്‍’ ഒരു ചാണക്കാരന്‍…; ഭീമൻ രഘുവിൻ്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി തമ്മനത്തുകാർ

സ്വന്തം ലേഖിക

കൊച്ചി: കഴിഞ്ഞ ദിവസമാണ് കൊച്ചി തമ്മനം ജംഗ്ഷനില്‍ കെ സ്റ്റുഡിയോയ്ക്ക് സമീപം വളരെ രസകരമായൊരു കാഴ്ച സമീപവാസികള്‍ കണ്ടത്.

കണ്ടവര്‍ ശരിക്കും ഞെട്ടി. പാന്റും ഷര്‍ട്ടും ബെല്‍റ്റും കൂളിംഗ് ഗ്ലാസും ധരിച്ച്‌ ‘എക്സിക്യൂട്ടീവ് ലുക്കില്‍’ ഒരു ചാണക്കാരന്‍. ജീവിതത്തില്‍ ആദ്യമായി ഇങ്ങനെയാണ് ഇങ്ങനെയൊരു ചാണക്കാരനെ തമ്മനത്തുകാര്‍ കാണുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടന്‍ ഭീമന്‍ രഘു ചാണയും തോളിലേന്തി തമ്മനത്തെ വീടുകളിലും കടകളിലും കയറിയിറങ്ങി നീട്ടി വിളിക്കുന്നു. അമ്മാ കത്തി രാകണമാ…. കത്തിയുമായി ഓടിക്കൂടിയ വീട്ടമ്മമാരാണ് ശരിക്കും ഞെട്ടിയത്.

സിനിമയില്‍ മാത്രം കണ്ടിട്ടുള്ള ഭീമന്‍ രഘു വീടിന് മുന്നില്‍ ചാണയുമായി നില്‍ക്കുന്നു. ഒരു പരിചയമോ അങ്കലാപ്പോ ഇല്ലാതെ തമിഴില്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് ചോദിക്കുന്നു. കത്തി രാകണാമ്മാ…

തമ്മനത്തെ ഒരു ബാര്‍ബര്‍ ഷാപ്പിലെ കത്തി താരം രാകി കൊടുത്തു. തന്‍റെ പുതിയ ചിത്രം ചാണയുടെ പ്രമോഷന്‍റെ ഭാഗമായിട്ടാണ് ഭീമന്‍ രഘു ചാണയുമായി നഗരം ചുറ്റി നടന്നത്. ഒരു പക്ഷേ മലയാള സിനിമയില്‍ ആദ്യമായിട്ടായിരിക്കാം ഒരു സെലിബ്രിറ്റി വളരെ കൂളായി ചിത്രത്തിലെ കഥാപാത്രത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നത്. തന്നെക്കാണാന്‍ അടുത്തുകൂടിയവരോട് തമാശ പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തി സെല്‍ഫിയെടുത്താണ് ഭീമന്‍ രഘു മടങ്ങിയത്.