video
play-sharp-fill
വൃക്കമാറ്റ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍  ഡോക്ടര്‍മാരുടെ പ്രതിഷേധം ഇന്ന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചേക്കും; അരുണ്‍ദേവ് ഉള്‍പ്പടെയുള്ളവരോടും ഹാജരാകാൻ പൊലീസ് നിർദ്ദേശം

വൃക്കമാറ്റ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ഇന്ന്; പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചേക്കും; അരുണ്‍ദേവ് ഉള്‍പ്പടെയുള്ളവരോടും ഹാജരാകാൻ പൊലീസ് നിർദ്ദേശം

സ്വന്തം ലേഖിക

തിരുവനന്തപുരം: വൃക്കമാറ്റ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയില്‍ കെജിഎംസിടിഎ പ്രഖ്യാപിച്ച പ്രതിഷേധ യോഗവും ഇന്ന് നടക്കും.

നടപടി പിന്‍വലിക്കണമെന്നാണ് കെജിഎംസിടിഎ, ഐഎംഎ ഉള്‍പ്പടെയുള്ള സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരിച്ച രോഗിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. ചികിത്സാപിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച്ച എന്നിവയില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രധാനമാണ്.

അതേസമയം, വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുണ്‍ദേവ് ഉള്‍പ്പടെയുള്ളവരെ ഇന്ന് മെഡിക്കല്‍ കോളേജ് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും കേസെടുക്കുന്നതില്‍ തീരുമാനം.