
വര്‍ക്കലയില്‍ അഞ്ചംഗ സംഘം എത്തിയത് ഉല്ലാസയാത്രയ്ക്കായി; രണ്ടാമതും ബീച്ചിൽ കുളിക്കാനിറങ്ങിയത് മരണക്കെണിയായി; യുവ ദന്ത ഡോക്ടറിൻ്റെ മരണത്തിൽ വിറങ്ങലിച്ച് ബന്ധുക്കളും നാട്ടുകാരും
സ്വന്തം ലേഖിക
തിരുവനന്തപുരം: വര്‍ക്കല ഓടയം ബീച്ചില്‍ കുളിക്കാന്‍ ഇറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവ ദന്ത ഡോക്ടറിൻ്റെ മരണത്തിൽ നാടും വീട്ടുകാരും.
കോയമ്പത്തൂര്‍ പല്ലടം സ്വദേശി അജയ് വിഘ്‌നേഷ് (24) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ബാലശിവരാമന്റെ (23) നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ചയാണ് അഞ്ചംഗ സംഘം ഉല്ലാസയാത്രയ്ക്കായി വര്‍ക്കലയില്‍ എത്തിയത്. ഞായറാഴ്ച വൈകിട്ട് നാലിന് ഇടവ ഓടയം കടപ്പുറത്ത് കുളിക്കാനിറങ്ങി.
കുളി കഴിഞ്ഞു കരയ്ക്കെത്തിയ ശേഷം അജയും ബാലശിവരാമനും വീണ്ടും കുളിക്കാനായി കടലിലേക്ക് ഇറങ്ങി. ഇതിനിടെ തിരയില്‍ അകപ്പെടുകയായിരുന്നു. നാട്ടുകാര്‍ രണ്ടുപേരെയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും അജയ് മരിച്ചിരുന്നു.
Third Eye News Live
0