കൂടുതല്‍ സീറ്റുകള്‍ അനുവദിക്കും; യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പഠനത്തിന്‌ അവസരം ഉണ്ടാകും; സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തില്‍ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു.

കൂടുതല്‍ സീറ്റുകള്‍ അനുവദിച്ച് എല്ലാവര്‍ക്കും ഉപരിപഠനം ഉറപ്പു വരുത്തുമെന്ന് മന്ത്രി പറഞ്ഞു. മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ പ്രതിസന്ധിയുണ്ടെന്നും മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഇത് തുടര്‍പഠനത്തെ ബാധിക്കില്ല. യോഗ്യത നേടിയ മുഴുവന്‍ കുട്ടികള്‍ക്കും തുടര്‍പഠനത്തിന്‌ അവസരം ഉണ്ടാകും.

സിബിഎസ്‌ഇ, ഐസിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ തുടര്‍പഠനത്തിന്‌ അവസരമൊരുക്കും. ഹയര്‍ സെക്കണ്ടറിയില്‍ നിലവില്‍ 3,61,000 സീറ്റുകളുണ്ട്‌. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി (33,000), ഐടിഐ (64,000), പോളിടെക്‌നിക്‌ (9,000). എന്നിങ്ങനെ ആകെ 4,67,000 സീറ്റുകളുണ്ട്‌. കൂടുതല്‍ സീറ്റുകള്‍ ആവശ്യമായി വന്നാല്‍ പ്രവേശനഘട്ടത്തില്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.26 ശതമാനമായിരുന്നു വിജയം. 4,23,303 കുട്ടികള്‍ ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുണ്ട്.
44,363 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുള്ളത്.