പാലം പണി നടന്നത് ഉദ്യോഗസ്ഥ മേല്‍നോട്ടം ഇല്ലാതെ; ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു; ബീമുകള്‍ ചരിഞ്ഞപ്പോള്‍ മുന്‍കരുതലെടുത്തില്ല; കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയില്‍ വീഴ്ച വിശദീകരിച്ച് പൊതുമരാമത്ത് മന്ത്രി
സ്വന്തം ലേഖിക
കോഴിക്കോട്: കൂളിമാട് പാലത്തിന്‍റെ തകര്‍ച്ചയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച വിശദീകരിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥ മേല്‍നോട്ടം ഇല്ലാതെയാണ് പണി നടന്നത്. ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു. ബീമുകള്‍ ചരിഞ്ഞപ്പോള്‍ മുന്‍കരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എന്‍ ഐ ടിയുടെ റിപ്പോര്‍ട്ട് കിട്ടിയെന്നും പൊതമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എന്‍ ഐ ടിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതുമരാമത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇറക്കാനാണ് തീരുമാനം. നിര്‍മാണം പുരോഗമിക്കുന്ന പദ്ധതികളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും പൊതുമരാമത്ത് മന്ത്രി വ്യക്തമാക്കി.