play-sharp-fill
മരിച്ചെന്ന് സ്ഥിരീകരിച്ച് പൊലീസ്; വീട്ടിൽ  സംസ്കാരത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു; എന്നാൽ പരേതനായയാൾ ബാറിലിരുന്ന് മദ്യപിക്കുന്നെന്ന് ഫോൺ കോൾ; പിന്നീട് സംഭവിച്ചത്….!

മരിച്ചെന്ന് സ്ഥിരീകരിച്ച് പൊലീസ്; വീട്ടിൽ സംസ്കാരത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു; എന്നാൽ പരേതനായയാൾ ബാറിലിരുന്ന് മദ്യപിക്കുന്നെന്ന് ഫോൺ കോൾ; പിന്നീട് സംഭവിച്ചത്….!

സ്വന്തം ലേഖിക

കോട്ടയം: മരിച്ചെന്ന് കരുതിയയാൾ തിരിച്ചു വന്ന വാർത്തകൾ നിരവധി കേട്ടിട്ടുണ്ട്. എന്നാൽ മരിച്ചെന്ന് പൊലീസ് സ്ഥിരീകരിച്ചയാളെ ബന്ധുക്കൾ കണ്ടെത്തി പൊലീസിന് മുന്നിൽ എത്തിച്ചാലോ…?

സംഭവം വേറെയെങ്ങുമല്ല… കോട്ടയം വില്ലൂന്നിയിലാണ്.
ഗൃഹനാഥന്‍ മരിച്ചെന്ന് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാർ സംസ്‌ക്കാരത്തിന് പന്തലിട്ടു. എന്നാൽ
സംസ്‌ക്കാരത്തിനുള്ള ഒരുക്കങ്ങള്‍ വീട്ടില്‍ നടക്കവെയാണ് പരേതന്‍ ജീവനോടെയുണ്ടെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാറിലിരുന്നു മദ്യപിക്കുന്നത് കണ്ടവർ വീട്ടുകാരെ വിവരം അറിയിക്കുക ആയിരുന്നു. ബന്ധുക്കള്‍ ബാറിലെത്തി ആളെയും കൂട്ടി പൊലീസിനു മുന്നില്‍ എത്തി. മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെടുത്തി വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു.

അതോടെ പൊലീസിനു സംശയമായി. അപ്പോള്‍ മരിച്ചത് ശരിക്കും ആരാണ്? കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി വളപ്പില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടതോടെയാണു നാടകീയ സംഭവങ്ങള്‍ക്കു തുടക്കം.

പഴയ ഒപി വിഭാഗത്തിനു സമീപം വരാന്തയിലാണു മൃതദേഹം കണ്ടത്. ആശുപത്രി പരിസരത്ത് വര്‍ഷങ്ങളായി കഴിഞ്ഞിരുന്നയാളാണെന്നു ജീവനക്കാര്‍ പൊലീസിനെ ധരിപ്പിച്ചു. പൊലീസ് അന്വേഷണം നടത്തി. ഇതോടെയാണ് ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയാണ് മരിച്ചതെന്ന് കരുതിയത്.

വൈകിട്ട് ‘മരിച്ച’യാളിന്റെ ബന്ധുക്കളും നാട്ടുകാരും എത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. പൊലീസ് മൃതദേഹം വിട്ടുനല്‍കാനായി ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം മോര്‍ച്ചറിയിലേക്കും മാറ്റി. മരണ വാര്‍ത്തയറിഞ്ഞ് പരേതന്റെ വീട്ടില്‍ ഇന്നു സംസ്‌കാരം നടത്താനുള്ള ക്രമീകരണം തുടങ്ങവെയാണ് വില്ലൂന്നി സ്വദേശിയെ ചിലര്‍ ബാറില്‍ വച്ചു കണ്ടത്.

മെഡിക്കല്‍ കോളജ് പരിസരത്ത് മരിച്ച ആള്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് വീണ്ടും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.