ഹോട്ടല്‍ ഉടമയെ തടഞ്ഞ് നിർത്തി കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് സ്വര്‍ണ്ണവും പണവും കവര്‍ന്നു; കേസില്‍ നാലംഗ സംഘം പൊലീസ് പിടിയിൽ
സ്വന്തം ലേഖിക
കാലടി: ഹോട്ടല്‍ ഉടമയെ ആക്രമിച്ച് കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ നാല് പേരെ പൊലീസ് പിടികൂടി.
മറ്റൂര്‍ വട്ടപ്പറമ്പ് വാഴേലിപറമ്പില്‍ കിഷോര്‍ (40), തുറവൂര്‍ തെക്കിനേടത്ത് സനു (34), ഇടുക്കി വണ്ണപ്പുറം മുള്ളരിങ്ങാട് കിഴക്കേക്കരയില്‍ സിജു (26), തുറവൂര്‍ തേലപ്പിള്ളയില്‍ ജോബി (48) എന്നിവരാണ് അറസ്റ്റിലാത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ 17 ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടക്കുന്നത്. വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന പൈനാടത്ത് ദേവസിക്കുട്ടി എന്നയാളെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും കണ്ണില്‍ മുളക് പൊടിയെറിഞ്ഞ് സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്ന് കടന്നു കളയുകയായിരുന്നു.
തുടര്‍ന്ന് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
മഞ്ഞപ്രയിലെ ഒരു പണമിടപാട് സ്ഥാപനത്തില്‍ വില്‍പന നടത്തിയ സ്വര്‍ണം ഉരുക്കിയ നിലയില്‍ കണ്ടെടുത്തു.
എസ്.എച്ച്.ഒ അരുണ്‍ കെ.പവിത്രന്‍ എസ്‌ഐമാരായ ടി.ബി ബിബിന്‍, വിപിന്‍.പി.പിള്ള സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍.പി അനില്‍കുമാര്‍, മനോജ് കുമാര്‍, ഷിജോ പോള്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഒന്നാം പ്രതി കിഷോര്‍ ഇരുപതോളം കേസിലെ പ്രതിയാണ്.