‘തനിക്കെതിരെ ചുമത്തിയത് കള്ളക്കേസ്; ഗൂഢാലോചനയ്ക്ക് പിന്നില്‍ പിണറായി വിജയന്‍’; പ്രതികരിച്ച് ക്രൈം നന്ദകുമാര്‍

Spread the love

സ്വന്തം ലേഖിക

കൊച്ചി: തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ക്രൈം നന്ദകുമാർ.

തനിക്കെതിരെ നടക്കുന്നത് ഗൂഡാലോചനയാണെന്നും ഇതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ക്രൈം നന്ദകുമാര്‍ പ്രതികരിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് ക്രൈം നന്ദകുമാര്‍ അറസ്റ്റിലായത്. മന്ത്രി വീണ ജോ‍ര്‍ജിന്റെ അശ്ലീല വീഡിയോ നിര്‍മിക്കാന്‍ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രേരിപ്പിച്ചു എന്ന കാക്കനാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. എറണാകുളം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

ആരോഗ്യമന്ത്രി വീണ ജോ‍ര്‍ജിന്റെ അശ്ലീല വീഡിയോ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചുവെന്നും നിരസിച്ചപ്പോള്‍ മാനസികമായി പീഡിപ്പിച്ചുവെന്നുമാണ് യുവതിയുടെ പരാതി.
നേരത്തെ വീണ ജോ‍ര്‍ജിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കാക്കനാട് പൊലീസ് ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു.
ഫോണിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നും വോയ‍്‍സ് ക്ലിപ്പ് സാമൂഹിക മാധ്യമം വഴി പ്രചരിപ്പിച്ചു എന്നതുമായിരുന്നു കേസ്.