
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (17.06.2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചെമ്പരത്തിമൂട് , കിസാൻകവല, ചെന്നാമറ്റം, പുളിമൂട്, അച്ചൻപടി ഭാഗങ്ങളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുറുപ്പന്തറ സെക്ഷൻ പരിധിയിൽ ഇണ്ടിക്കുഴി, നമ്പ്യാകുളം, പനാമ കവല ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കോട്ടമുറി, പമ്പ്ഹൗസ്, കാരീസ്ഭവൻ, കോലടി എന്നിവിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി രാവിലെ 9 മുതൽ 6 വരെ മുടങ്ങും.
കുറവിലങ്ങാട് സെക്ഷന്റെ പരിധിയിൽ വരുന്ന അൽഫോൺസ ,ഇലയ്ക്കാട് ബാങ്ക്, കല്ലൻ ചിറ, മടയം കുന്ന്, നെച്ചി മറ്റം, വൊഡാഫോൺ, വാഴക്കാല , എക്സ്ചേഞ്ച് എന്നീ ഭാഗങ്ങളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മീനടം സെക്ഷൻ പരിധിയിൽ ഉള്ള കാളച്ചന്ത,മുണ്ടിയാക്കൽ, പന്നിക്കോട്ട്പടി ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9: 30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക സെക്ഷന്റെ പരിധിയിൽ വരുന്ന തോക്കാട്, വാക്കപ്പുലം, അറക്കപ്പാലം ഭാഗങ്ങളിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ 11 KV ടച്ചിംഗ് വർക്കുമായി ബന്ധപ്പെട്ട് അമ്പാടി , കോണ്ടൂർ റിസോർട്ട് , ഏലംക്കുന്ന് പള്ളി , മനക്കച്ചിറ സോമിൽ , മനക്കച്ചിറ , കുട്ടുമ്മേൽ ചർച്ച് , ആനന്ദപുരം , എലൈറ്റ് ഫാം , ആനന്ദപുരം ടവർ , തമിഴ് മൻട്രപം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 6:00 മണി വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട സെക്ഷൻ പരിധിയിൽ വരുന്ന മേലുകാവ് മറ്റം, സെമിത്തേരി, ദീപ്തി, വെള്ളറ, പുതുശ്ശേരി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലുള്ള ഭാഗങ്ങളിൽ നാളെ രാവിലെ ഒൻപതു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ടച്ചിംങ്ങ് ക്ലിയറൻസ് ജോലികൾ നടക്കുന്നതിനാൽ പെരുങ്കാവ് No:1, പെരുങ്കാവ് No: 2, തലപ്പാടി, സെൻ്റ് ജൂഡ് സ്കൂൾ , കുറ്റിക്കാട്ട് പടി ട്രാൻസ്ഫോമറുകളിൽ നാളെ രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പത്താഴകുഴി, ആനകുത്തി, പോരാളൂർ എന്നീ ഭാഗങ്ങളിൽ നാളെ 9 മുതൽ 2 മണി വരെയും കുറ്റിക്കൽ, ഇല്ലിമറ്റം, കല്ലേപ്പുറം എന്നീ ഭാഗങ്ങളിൽ 2 മുതൽ 5.30 വരെയും വൈദ്യുതി തടസപ്പെടും.