പരിസ്ഥിത ലോല ഉത്തരവ്; ഇടുക്കി, വയനാട് ജില്ലകളിലെ യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം; പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു; കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു; മലപ്പുറത്ത് വാഹനം തടഞ്ഞവരെ അറസ്റ്റ് ചെയ്ത് നീക്കി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വയനാട്: സുപ്രീംകോടതി ബഫര്‍ സോണ്‍ ഉത്തരവില്‍ പ്രതിഷേധിച്ച്‌ ഇടുക്കി, വയനാട് ജില്ലകളിലും മലപ്പുറത്തെ മലയോര മേഖലകളിലും യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണം.

പലയിടത്തും വാഹനങ്ങള്‍ തടയുന്നു. മലപ്പുറത്ത് റോഡ് തടഞ്ഞവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കണമെന്നാണ് ആവശ്യം. സുപ്രീംകോടതി വിധി കര്‍ഷകര്‍ക്ക് എതിരാകാതിരിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടുന്നു.

വയനാട്ടില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. വിവിധയിടങ്ങളില്‍ നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങള്‍ സമരാനുകൂലികള്‍ തടഞ്ഞു. കല്‍പ്പറ്റ നഗരത്തില്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കെഎസ്‌ആര്‍ടിസി ബസുകള്‍ തടഞ്ഞുവെച്ചു. പൊലീസ് ഇടപെട്ടാണ് പിന്നീട് ബസ്സുകള്‍ കടത്തിവിട്ടത്.

കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി നഗരങ്ങളില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ച്ചയായുള്ള എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താലുകള്‍ വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ സാരമായി ബാധിച്ചു.

ഇടുക്കിയില്‍ കട്ടപ്പന, നെടുങ്കണ്ടം, ശാന്തന്‍പാറ മേഖലകളില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണമാണ്. കുമളിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. ചുരുക്കം ചില സ്വകാര്യ, ടാക്സി വാഹനങ്ങള്‍ നിരത്തിലുണ്ട്. ദീര്‍ഘ ദൂര കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളും ശബരിമല വാഹനങ്ങളും അതിര്‍ത്തി കടന്ന് എത്തുന്നുണ്ട്.