
ലഹരിവിരുദ്ധ ക്യാമ്പെയിൻ; എസ്.പി.സി കേഡറ്റുകള്‍ക്കായി നോ ടു ഡ്രഗ്‌സ്, യെസ് ടു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ജില്ലാതല മത്സരം ചങ്ങനാശേരി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു
സ്വന്തം ലേഖിക
ചങ്ങനാശേരി: സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയും എക്‌സൈസ് വിമുക്തി മിഷനും ജില്ലാ പൊലീസ് മുക്തിമിഷനും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായി എസ്.പി.സി കേഡറ്റുകള്‍ക്കായി നോ ടു ഡ്രഗ്‌സ്, യെസ് ടു ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ജില്ലാതല മത്സരം മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്നു.
ടൂര്‍ണമെന്റിന്റെ സമാപന മത്സരത്തിന്റെ ഉദ്ഘാടനം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.മധുരാജ് നിര്‍വ്വഹിച്ചു. ടൂര്‍ണമെന്റില്‍ ഇത്തിത്താനം മലകുന്നം സ്‌കൂള്‍ വിജയികളായി. സമാപന സമ്മേളനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി എം.എം ജോസ് ഉദ്ഘാടനവും സമ്മാനദാനവും നടത്തി. ജയകുമാര്‍, മാത്യു പോള്‍, ഷെഫീക്, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0