
സ്വന്തം ലേഖകൻ
ചങ്ങനാശേരി: നഗരത്തിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കല്‍ തുടങ്ങി.
നഗരസഭയും പൊലീസും ചേര്‍ന്നാണ് നടപടി ആരംഭിച്ചത്. ഒന്നാം നമ്പര്‍ ബസ്സ്റ്റാന്‍ഡ്, പെരുന്ന ബസ്സ്റ്റാന്‍ഡ്, കാവാലം ബസാര്‍ റോഡ്, പി.പി. ജോസ് റോഡ്, മുനിസിപ്പല്‍ സ്റ്റേഡിയം റോഡ് ഭാഗങ്ങളിലെ കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കല്‍ തുടങ്ങിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭാ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസും നഗരസഭാ ആരോഗ്യവകുപ്പ് അധികൃതരും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്.
നഗരത്തിലെ അനധികൃത കയ്യേറ്റങ്ങള്‍ക്കെതിരെ വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഒഴിപ്പിക്കല്‍ നടപടിയെന്നും ഇതുതുടരുമെന്നും നഗരസഭാധികൃതരും പൊലീസും പറഞ്ഞു.
എന്നാൽ കോട്ടയം ടിബി റോഡിലെ കൈയേറ്റം ഒഴിപ്പിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഒരു വർഷമാകാറായിട്ടും കൈയേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിൽ ചെറുവിരലനക്കാൻ കോട്ടയം നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
കൈയേറ്റം ഒഴിപ്പിക്കേണ്ട അധികൃതർ കൈക്കൂലി വാങ്ങി ഫയൽ മുക്കിയ തായാണ് വ്യക്തമാകുന്നത്. സമാനമായ രീതിയിൽ കോട്ടയത്തിൻ്റെ വിവിധ ഭാഗങ്ങളിലാണ് കൈയേറ്റം വ്യാപമാകമായി കൊണ്ടിരിക്കുന്നത്. നഗരസഭയുടെ വസ്തു കൈയേറി വ്യാപാര സ്ഥാപനങ്ങൾ കെട്ടിപൊക്കിയിട്ടും ചെറുവിരലനക്കാൻ നഗരസഭ അധികൃതർക്ക് കഴിയുന്നില്ല.