video
play-sharp-fill

കെ കെ ഇനി ദീപ്തമായ ഓര്‍മ;  ആദരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി മുംബൈയിലെ സംഗീതലോകം;  വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍  ഔദ്യോഗിക ബഹുമതികളോടെ  മൃതദേഹം സംസ്കരിച്ചു

കെ കെ ഇനി ദീപ്തമായ ഓര്‍മ; ആദരമര്‍പ്പിക്കാന്‍ ഒഴുകിയെത്തി മുംബൈയിലെ സംഗീതലോകം; വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു

Spread the love

സ്വന്തം ലേഖിക

മുംബൈ: ഇന്ത്യയുടെ പ്രിയശബ്ദം കെ കെ ഇനി ദീപ്തമായ ഓര്‍മ.

മുംബൈ വര്‍സോവയിലെ ശ്മശാനത്തില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ എല്ലാ ഔദ്യോഗിക ബഹുമതികളോടെയും കെ കെയുടെ മൃതദേഹം സംസ്കരിച്ചു.
ഗായകന്‍ ജാവേദ് അലി, അഭിജീത്ത് ഭട്ടാചാര്യ, ഗായിക ശ്രേയാ ഘോഷാല്‍ അങ്ങനെ ബോളിവുഡിലെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേരാണ് വര്‍സോവയിലെ പാര്‍ക് പ്ലാസയിലേക്ക് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്‍റെ ഇളയ സഹോദരനെയാണ് നഷ്ടമായതെന്ന് ഗായകന്‍ ഹരിഹരന്‍ അനുസ്മരിച്ചു.
അതേസമയം, ഗായകന്‍റെ അകാലമരണത്തെക്കുറിച്ചുള്ള ദുരൂഹതയെക്കുറിച്ചുള്ള ആരോപണം ഒരു വശത്ത് നില്‍ക്കേ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക വിവരങ്ങള്‍ പുറത്ത് വന്നു. മരണം ഹൃദയാഘാതം മൂലം തന്നെയാണെന്ന് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നു.

നേരത്തെ തന്നെ കെ.കെയ്ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. അതേസമയം പരിപാടിക്ക് ശേഷം ഹോട്ടലിലൂടെ കെ കെ നടന്ന് പോവുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു. ഇതിന് ശേഷം മുറിയിലെത്തിയപ്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണതും ഹൃദയാഘാതം സംഭവിച്ചതും.

പരിപാടിക്ക് ശേഷം നേരെ ആശുപത്രിയിലേക്കാണ് പോയതെന്ന വാദം തെറ്റെന്ന് ഈ ദൃശ്യങ്ങള്‍ സമ്മതിക്കുന്നുണ്ട്.
കൊല്‍ക്കത്തയിലെ നസ്‍രുള്‍ മഞ്ച ഓഡിറ്റോറിയത്തില്‍ ചൊവ്വാഴ്ച രാത്രി എട്ടര വരെ പരിപാടി അവതരിപ്പിച്ച ശേഷമാണ് കെ കെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് എത്തിയത്. രാത്രി പത്തരയോടെ ക്ഷീണം അനുഭവപ്പെട്ട കെ കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കെ കെയെ സിഎംആ‌ര്‍ഐ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് തന്നെ അദ്ദേഹത്തിന്‍റെ മരണം സംഭവിച്ചിരുന്നു.