
കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു
സ്വന്തം ലേഖിക
കോട്ടയം: രണ്ട് ദിവസമായി നടന്നു വന്ന കേരള പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു.
പൊതുസമ്മേളനം വിജിലൻസ് ഈസ്റ്റ് റേഞ്ച് എസ്പി വി ജി വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. കെപിഎ ജില്ലാ പ്രസിഡന്റ് ബിനു കെ ഭാസ്കർ അധ്യക്ഷനായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിഎ സംസ്ഥാന വൈസ് പ്രസിഡന്റ് ജി പി അഭിജിത്ത് മുഖ്യപ്രഭാഷണം നടത്തി.
കെപിഎ ജില്ലാ സെക്രട്ടറി കെ ടി അനസ്, വൈക്കം ഡിവൈഎസ്പി എ ജെ തോമസ്, ചങ്ങനാശ്ശേരി ഡിവൈഎസ്പി ആർ ശ്രീകുമാർ, ഡിസിബി ഡിവൈഎസ്പി ഗിരിഷ് പി സാരഥി, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി എസ് വിദ്യാധരൻ, എസ്എസ്ബി ഡിവൈഎസ്പി മുഹമ്മദ് ഇസ്മയിൽ, കെപിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പ്രേംജി കെ നായർ, കെപിഎ–-കെഎപി 5 പ്രസിഡന്റ് ടി എസ് ഷൈജു, കെപിപിഎ സെക്രട്ടറി മാത്യു ജോസഫ്, ഹോംഗാർഡ് അസ്സോസിയേഷൻ സെക്രട്ടറി പി ജി അനിൽകുമാർ, കെപിഎ ജില്ലാ എക്സി. അംഗം അനുപ് അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു.