
സ്വന്തം ലേഖകൻ
കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തി കെ വി തോമസ്.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് കെ വി തോമസ് വേദിയിലെത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഇടത് വേദിയില്‍ എത്താന്‍ ഒരു മണിക്കൂര്‍ ബ്ലോക്കില്‍ യാത്ര ചെയ്തെന്ന് കെ വി തോമസ് പറഞ്ഞു.
കെ റെയില്‍ വരേണ്ട ആവശ്യകതയാണ് തോമസ് മാഷ് പറയുകയാണെന്ന് പിണറായി തന്‍റെ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
സഭാ സ്ഥാനാര്‍ത്ഥി എന്ന ആരോപണത്തിനും കെ റെയില്‍ കല്ലിടലിലെ കോണ്‍ഗ്രസ് വെല്ലുവിളിക്കും പിണറായിയുടെ മറുപടിയാണ് പൊതുയോഗത്തില്‍ പ്രതീക്ഷിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രചരണംകൊണ്ടൊന്നും തൃക്കാക്കരയില്‍ എല്‍ഡിഎഫ് ജയിക്കില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. അതേസമയം, തൃക്കാക്കരയുടെ ക്യാപ്റ്റന്‍ പി ടി തോമസാണെന്നും മുഖ്യമന്ത്രി വന്നതുകൊണ്ട് എല്‍ഡിഎഫ് രക്ഷപ്പെടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.