വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തില്‍ അന്വേഷണ സംഘം; അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറി; നടനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കും

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വി‍ജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറി.

പ്രതിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. അതിന്റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്‍റെ ഈ നടപടി. വിജയ് ബാബു യുഎഇയില്‍ എവിടെയാണെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് ഇനിയും വ്യക്തത വന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്‍റ് നല്‍കിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടര്‍നടപടിയുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യു എ ഇയിലേക്ക് കടന്ന വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുളള ശ്രമത്തിലാണ് കൊച്ചി സിറ്റി പൊലീസ്. ഇന്‍റര്‍പോള്‍ വഴി കഴിഞ്ഞ ദിവസം ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായിട്ടാണ് പിടികിട്ടാപ്പുളളിയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നത്.

ഇന്‍റര്‍പോള്‍ വഴി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായി കൊച്ചിയിലെ കോടതി ഇന്നലെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഈ അറസ്റ്റ് വാറന്‍റാണ് യുഎഇ പൊലീസിന് കൈമാറിയത്. വിജയ് ബാബു യു എ ഇയില്‍ എവിടെയുണ്ടന്ന് നിലവില്‍ കൊച്ചി പൊലീസിന് അറിയില്ല. അറസ്റ്റ് വാറന്‍റിന്‍റെ പശ്ചാത്തലത്തില്‍ എവിടെയുണ്ടെന്ന് അന്വേഷിച്ച്‌ കണ്ടെത്താനാണ് യു എ ഇ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യമെങ്കില്‍ യുഇഎ പൊലീസിന് വിജയ് ബാബുവിനെ തടഞ്ഞുവെയ്ക്കുന്നതിനും തടസമില്ല. അവിടെ നിന്നുളള മറുപടി കിട്ടിയശേഷം ഇന്‍റര്‍പോള്‍ വഴി നാട്ടിലെത്തിക്കാനാണ് ശ്രമം.